Times Kerala

 നവകേരള സദസ്സ്: കളമശ്ശേരിയിൽ 16 മുൻഗണന റേഷൻ കാർഡുകളും മൂന്ന് അന്ത്യോദയ കാർഡുകളും  അനുവദിച്ചു

 
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 45,127 പേ​ർ​ക്കു കൂ​ടി മു​ൻ​ഗ​ണ​നാ റേഷൻ കാ​ർ​ഡ് വിതരണം ചെയ്യും
 

കളമശ്ശേരി മണ്ഡലതല നവകേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചത് വഴി 16 പേർക്ക് മുൻഗണന റേഷൻ കാർഡുകളും മൂന്ന് അന്ത്യോദയ കാർഡുകളും അനുവദിച്ചു. കളമശ്ശേരി നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട്  പറവൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിച്ച 33 അപേക്ഷകളിലാണ് 19 എണ്ണം തീർപ്പാക്കിയത്. 

23 മുൻഗണന കാർഡുകളും ആറ് അന്ത്യോദയ കാർഡുകളും ആവശ്യപ്പെട്ടുള്ള പരാതികളിൽ വിശദമായ പരിശോധനയ്ക്ക് ശേഷം 10 അപേക്ഷകർ മുൻഗണന, അന്ത്യോദയ കാർഡുകൾക്ക് അർഹമല്ലെന്ന് കണ്ടെത്തി നിരസിച്ചു. മറ്റ് നാല് അപേക്ഷകളിൽ രണ്ട് പുതിയ റേഷൻ കാർഡുകളും രണ്ട് പൊതു വിഭാഗം റേഷൻ കാർഡുകളും അനുവദിച്ചിട്ടുണ്ട്. 

ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ, വിധവകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകിയാണ് മുൻഗണന കാർഡുകൾ അനുവദിക്കുന്നത്. ഡിസംബർ 8ന്  പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത  നവകേരള സദസ്സ് നടന്നത്.

Related Topics

Share this story