Times Kerala

‘നവകേരള ബസ്’ യാത്ര തുടരുന്നു, വാതിൽ തകരാർ പരിഹരിച്ചു

 
നവകേരള ബസിന് നേരെ ഷൂ ഏറ്: മാധ്യമപ്രവർത്തകയ്‌ക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ്‌

പൊതുജനങ്ങൾക്കായുള്ള  ‘നവകേരള ബസിന്റെ’ ആദ്യത്തെ സർവീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് തുടങ്ങിയത്. യാത്ര ആരംഭിച്ച് അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ തകരാറിലായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുന്നതായിരുന്നു പ്രശ്നം. സുൽത്താൻ ബത്തേരിയിലെത്തിയാണ് വാതിൽ തകരാർ പരിഹരിച്ചത്.

ശക്തമായി കാറ്റ് വീശാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടർന്ന്. പിന്നീട് ബത്തേരി ഡിപ്പോയിൽനിന്ന് വാതിലിന്റെ തകരാർ പരിഹരിച്ചു. എമർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയി കിടന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം.

Related Topics

Share this story