Times Kerala

നവകേരള ബസ് അന്തർ സംസ്ഥാന സർവീസ് മെയ് അഞ്ച് മുതൽ  

 
നവകേരള ബസ് അന്തർ സംസ്ഥാന സർവീസ് മെയ് അഞ്ച് മുതൽ
നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം എന്ന പേരിൽ മെയ് 5 മുതൽ സർവീസ് തുടങ്ങും. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിലാണ് ബസിന്റെ സർവീസ്. എല്ലാ ദിവസവും സർവീസ് നിശ്ചയിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്ന് വെളുപ്പിനെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന രീതിയിലാണ് സർവീസ്. ബെംഗളൂരുവിൽ നിന്ന് ഉച്ചക്ക് 2.30 ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ടിക്കറ്റ് നിരക്ക് 1171 രൂപയാണ്.

Related Topics

Share this story