Times Kerala

 മൈസൂരു സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

 
മൈസൂരു സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
മ​ഞ്ചേ​രി: മൈ​സൂ​രു സ്വ​ദേ​ശിയെ  ത​ല​ക്ക​ടി​ച്ച് പു​ഴ​യി​ല്‍ ത​ള്ളി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും.   മൈ​സൂ​രു സ്വ​ദേ​ശിയായ മു​ബാ​റ​കി​നെ (46) കൊലപ്പെടുത്തിയ കേസിൽ  തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ര്‍ തൈ​വി​ളാ​ക​ത്ത് മേ​ലേ​വീ​ട്ടി​ല്‍ മ​ജീ​ഷ് എ​ന്ന ഷി​ജു​വി​നെ​യാ​ണ് (38) മ​ഞ്ചേ​രി ര​ണ്ടാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി എ.​വി. ടെ​ല്ല​സ് ശി​ക്ഷി​ച്ച​ത്. 2022 മാ​ര്‍ച്ച് 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

20 വ​ര്‍ഷം മു​മ്പ് കേ​ര​ള​ത്തി​ലെ​ത്തി​യ മു​ബാ​റ​ക് നി​ല​മ്പൂ​ർ സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ദി​വ​സം പ്ര​തി​യും പ്ര​തി​യു​ടെ കൂ​ട്ടു​കാ​രി​യും മു​ബാ​റ​ക്കും ചാ​ലി​യാ​ര്‍ പു​ഴ​യി​ലെ വീ​രാ​ഡൂ​ര്‍ ക​ട​വി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ല്‍, മ​ജീ​ഷി​ന്റെ കൂ​ട്ടു​കാ​രി​യെ ത​ന്റെ ഇം​ഗി​ത​ത്തി​ന് വി​ട്ടു​ത​ര​ണ​മെ​ന്ന് മു​ബാ​റ​ക് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വാ​ക്കു​ത​ര്‍ക്കമുണ്ടാവുകയായിരുന്നു. വ​ഴ​ക്കി​നി​ടെ മ​ജീ​ഷ് വ​ടി​കൊ​ണ്ട് മു​ബാ​റ​ക്കി​ന്റെ ത​ല​ക്ക​ടി​ക്കുകയും  അ​ടി​യേ​റ്റ് വീ​ണ മു​ബാ​റ​ക്കി​നെ പു​ഴ​യി​ലേ​ക്കെ​റി​യു​കയുമായിരുന്നു.  പി​റ്റേ​ന്ന് മൃ​ത​ദേ​ഹം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ര്‍ന്ന് നി​ല​മ്പൂ​ര്‍ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മാ​ര്‍ച്ച് 15നാണ് മ​ജീ​അറസ്റ്റ് ചെയ്തത്. 

Related Topics

Share this story