Times Kerala


മുത്തൂറ്റ് മിനി സെന്‍റ് മേരീസ് സ്നേഹാലയ ഓപ്പര്‍ച്ച്യൂണിറ്റി സ്കൂളുമായി സഹകരിക്കുന്നു 

 
 മുത്തൂറ്റ് മിനി സെന്‍റ് മേരീസ് സ്നേഹാലയ ഓപ്പര്‍ച്ച്യൂണിറ്റി സ്കൂളുമായി സഹകരിക്കുന്നു 
 

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സിയും മഞ്ഞ മുത്തൂറ്റ് എന്നറിയപ്പെടുകയും ചെയ്യുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ബെംഗളൂരുവിലെ സെന്‍റ് മേരീസ് സ്നേഹാലയ ഓപ്പര്‍ച്ച്യൂണിറ്റി സ്കൂളുമായി സഹകരിച്ച് പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കലെങ്കിലും പോഷകാഹാര സ്നാക്സ് നല്‍കുന്നതിനായി 'സ്നേഹാലയ സില്‍വര്‍25 ന്യൂട്രിക്കാപ്പ് പദ്ധതി' അവതരിപ്പിച്ചു. സില്‍വര്‍ ജൂബിലി പരിപാടികളുടെ ഭാഗമായി സ്നേഹാലയ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.

 

ബെംഗളൂരു മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് റസിഡന്‍റ് ഡയറക്ടര്‍ സാറാമ്മ മാമ്മന്‍, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സീനിയര്‍ സോണല്‍ മാനേജര്‍ സനല്‍ കുമാര്‍ സി, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് റീജിയണല്‍ മാനേജര്‍ രഘു റാവു, സ്നേഹാലയ ഭാരവാഹികളായ പ്രസിഡന്‍റ് റവ. ഫാ.കൗമ റമ്പാന്‍, വൈസ് പ്രസിഡന്‍റും കറസ്പോണ്ടന്‍റുമായ കെ. വി. ബേബി, ട്രഷറര്‍ കെ. എം. ജോര്‍ജ്, സെക്രട്ടറി ഷിബു ജേക്കബ്, അഡ്മിനിസ്ട്രേറ്റര്‍ റവ. ഫാ. പോള്‍ ബെന്നി എന്നിവര്‍ ചേര്‍ന്ന് പദ്ധതിക്ക് തുടക്കം കുറിച്ചു.

 

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതികളെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ട്. സെന്‍റ് മേരീസ് സ്നേഹാലയ ഓപ്പര്‍ച്ച്യൂണിറ്റി സ്കൂളുമായുള്ള സഹകരണം ഇതിന്‍റെ നേര്‍രേഖയാണ്. ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരും. പ്രത്യേക പരിചരണം വേണ്ട കുട്ടികളില്‍ വലിയ മാറ്റങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങള്‍ തങ്ങളെ പിന്തുണച്ചത് പോലെ ജനങ്ങളെ തിരിച്ചും സേവിക്കാനുള്ള ഇത്തരം അവസരങ്ങള്‍ ഇനിയും പ്രയോജനപ്പെടുത്തുമെന്നും മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു.

 

പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതിയില്‍ സഹകരിക്കുന്ന മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സിനോട് ആത്മാര്‍ഥമായ നന്ദി രേഖപ്പെടുത്തുന്നു. കൂടുതല്‍ കുട്ടികളിലേക്ക് പോഷകാഹാരം എത്തിക്കാനും അതുവഴി സമഗ്ര വളര്‍ച്ചയ്ക്കും ഈ പിന്തുണ സഹായകമാകും. ഇനിയും നൂറ് കണക്കിന് കുട്ടികള്‍ക്ക് സഹായം എത്തിക്കുന്നതിനായി മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സിന്‍റെ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും സെന്‍റ് മേരീസ് സ്നേഹാലായ ഓപ്പര്‍ച്ച്യൂണിറ്റി സ്കൂള്‍ പ്രസിഡന്‍റ് റവ. ഫാ. കൗമ റമ്പാന്‍ പറഞ്ഞു.

 

കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്തത്തിന്‍റെ (സിഎസ്ആര്‍) ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷം മുത്തൂറ്റ് ഫിനാന്‍സിയേഴ്സ് 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരവധി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ബാഗുകള്‍, കുടകള്‍, നോട്ട്ബുക്കുകള്‍ തുടങ്ങിയവ വിതരണം ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും വളര്‍ന്നു വരുന്ന തലമുറയ്ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പിന്തുണയുമാണ്. ഈ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിലും ക്ഷേമ പരിപാടികളിലൂടെ സമൂഹത്തെ പിന്തുണയ്ക്കുന്നതിലും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലക്ഷ്യമിടുന്നു. ഇതിലൂടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുവാനും വലിയ സ്വപ്നങ്ങള്‍ കാണാനും ലക്ഷ്യങ്ങള്‍ നേടാനും അവരെ പ്രാപ്തരാക്കുകയുമാണ് കമ്പനി.

Related Topics

Share this story