Times Kerala

 മുത്തൂറ്റ് ഫിനാന്‍സ് കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ സമഗ്ര ഡയബറ്റിക് സെന്‍റര്‍ സ്ഥാപിച്ചു

 
 മുത്തൂറ്റ് ഫിനാന്‍സ് കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ സമഗ്ര ഡയബറ്റിക് സെന്‍റര്‍ സ്ഥാപിച്ചു
 

കൊച്ചി:  ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ സമഗ്ര ഡയബറ്റിക് കേന്ദ്രത്തിനു തുടക്കം കുറിച്ചു. കമ്പനിയുടെ  കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ (സിഎസ്ആര്‍) ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഈസ്റ്റുമായി സഹകരിച്ചാണിത് സ്ഥാപിച്ചത്.

മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് പുതിയ ഡയബറ്റിക് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്‍റ് എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. രാജ്യസഭാംഗം ജെബി മേത്തര്‍, ആശുപത്രി വൈസ് പ്രസിഡന്‍റ് അഡ്വ. ബി എ അബ്ദുള്‍ മുത്തലീബ്, സെക്രട്ടറി അജയ് തറയില്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഈസ്റ്റ് പ്രസിഡന്‍റ് വിനു മാമ്മന്‍ എന്നിവര്‍ സംബന്ധിച്ചു.

ഏറെ ആവശ്യമായ ഈ ഡയബറ്റിക് കേന്ദ്രത്തിനായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുമായും റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഈസ്റ്റുമായും സഹകരിക്കാന്‍ തങ്ങള്‍ക്കേറെ അഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് പറഞ്ഞു. പ്രമേഹം ഇന്ത്യയിലെ വളര്‍ന്നു വരുന്ന ഒരു ആശങ്കയാണ്.  ഇതു നേരത്തെ കണ്ടെത്താനും ചികില്‍സിക്കാനും രോഗത്തെ കൈകാര്യം ചെയ്യാനും ഈ കേന്ദ്രം സഹായകമാകും. കൊച്ചിയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഈ കേന്ദ്രം സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രമേഹം കണ്ടെത്താനും നേരത്തെയുള്ള ഘട്ടങ്ങളില്‍ പ്രവചിക്കാനും സഹായിക്കുന്ന ആധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ ഈ കേന്ദ്രത്തിലുണ്ട്. എച്ച്ബിഎ1സി, ഫാസ്റ്റിങ്, പോസ്റ്റ് പ്രാന്‍ഡിയല്‍ ഷുഗര്‍ നിലവാരം, ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് പരിശോധനകള്‍, റെനല്‍ ഫങ്ഷന്‍ പരിശോധന, യൂറിന്‍ റൂട്ടീന്‍ വിശകലനം തുടങ്ങിയ സമഗ്ര ലാബ് പരിശോധനകള്‍ ഇവിടെ സാധ്യമാകും.

കൊച്ചിയിലെ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നീക്കത്തിലെ ഒരു നിര്‍ണായക ചുവടു വെപ്പാണ് സമഗ്ര ഡയബറ്റിക് കേന്ദ്രം. പ്രമേഹം നേരത്തെ കണ്ടെത്തുകയും ചികില്‍സിക്കുകയും ചെയ്യുന്നത് അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഏറെ സഹായകമാണ്. 

Related Topics

Share this story