മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം
Sep 6, 2023, 16:05 IST

മലയാറ്റൂര്‍ പുരസ്‌കാരത്തിന് അർഹനായി കവി മുരുകന്‍ കാട്ടാക്കട. മലയാള ഭാഷയ്ക്ക് മുരുകന്‍ കാട്ടാക്കട നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ബഹുമതിയാണ് പുരസ്‌കാരം. ഉപാസന സാംസ്‌കാരിക വേദിയുടെ പതിനെട്ടാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാര സമ്മാനിക്കുന്നത്.
കവിതാ രംഗത്ത് ഉഷാ ആനന്ദിന്റെ പെണ്‍കനലിനും, സ്മിതാ ദാസിന്റെ കഥാസമാഹാരം ശംഖുപുഷ്പത്തിനും പുരസ്‌കാരങ്ങള്‍ നല്‍കുന്നുണ്ട്. ഡോ. എം ആര്‍ തമ്പാനും, ഡോ. മിനി നരേന്ദ്രനും, ശ്രീദേവി പ്രസാദുമടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. പ്രശസ്തിപത്രവും സരസ്വതിയുടെ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയും പൊന്നാടയും മെഡലുമാണ് കൈമാറുക.
