HomeNationalവിജയ് സർക്കാരിൻ്റെ കന്നി ബജറ്റ് ഇന്ന്: ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റിന് പിന്നാലെ...

വിജയ് സർക്കാരിൻ്റെ കന്നി ബജറ്റ് ഇന്ന്: ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് കനക്കുന്നു | Vijay government

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നതിനിടെ നടൻ വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ കന്നി സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിയമസഭയിൽ സമർപ്പിക്കുന്ന ബജറ്റിൽ സ്ത്രീകൾക്കായുള്ള വൻ ക്ഷേമപദ്ധതികൾക്കും പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.(Vijay government first Tamil Nadu budget today amidst DMK TVK political clash over Udhayanidhi Stalin)

ഇതിനുപുറമെ, അയൽ സംസ്ഥാനമായ കേരളവുമായി ബന്ധപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ബജറ്റിൽ പരാമർശമുണ്ടാകുമോ എന്നതും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ പൊലീസിന്റെ നടപടിയുണ്ടായതോടെ സംസ്ഥാനത്ത് ടി.വി.കെ-ഡി.എം.കെ പോര് രൂക്ഷമായിരിക്കുകയാണ്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പ്രതിഷേധ യോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ സംസാരിക്കുമ്പോൾ ഉദയനിധി നടത്തിയ സ്ത്രീവിരുദ്ധ പ്രയോഗത്തിനെതിരെ ടി.വി.കെ വനിതാ വിഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് സെങ്കിപ്പട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. താൻ കാവേരി നദീജല തർക്കത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും വ്യാജ വീഡിയോ പ്രചരിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഡി.എം.കെ വ്യക്തമാക്കുന്നത്. എന്നാൽ സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ സഭയിലെ ബജറ്റ് സമ്മേളനവും കലുഷിതമായേക്കും.

Story Summary

Tensions escalate in Tamil Nadu politics following the questioning of opposition leader Udhayanidhi Stalin over derogatory remarks, just as Chief Minister Vijay’s TVK government prepares to present its first state budget. Finance Minister Maria Wilson is expected to announce major women welfare schemes, while the DMK protests against the government’s police action.

WhatsApp Channel Banner

Latest updates

പ്രീതി സിന്റയുമായുള്ള പ്രണയ ഗോസിപ്പുകൾ: വർഷങ്ങൾക്ക് ശേഷം മൗനം...

മുംബൈ: ബോളിവുഡ് താരം പ്രീതി സിന്റയുമായി പ്രണയത്തിലായിരുന്നുവെന്ന വർഷങ്ങൾ പഴക്കമുള്ള ഗോസിപ്പുകളോട് പ്രതികരിച്ച് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ. തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നില്ലെന്നും എക്കാലത്തും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും ബ്രെറ്റ് ലീ...

അർദ്ധരാത്രിലെത്തിയ അലാറം സന്ദേശം: ഞെട്ടിയുണർന്ന് ജനങ്ങൾ; ഭയമല്ല ജാഗ്രത...

തിരുവനന്തപുരം: അർദ്ധരാത്രി ഫോണിൽ ഉയർന്ന അസാധാരണമായ അലാറം ശബ്ദവും അലേർട്ട് സന്ദേശവും കേട്ട് ജനങ്ങൾ ഞെട്ടിയുണർന്നു. ഉറക്കത്തിലായിരുന്ന പലരും ഭയന്നുവെങ്കിലും വലിയ ദുരന്ത മുന്നറിയിപ്പുകൾ നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 'സചേത് ബ്രോഡ്കാസ്റ്റ്...

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട: ലോറിയുടെ രഹസ്യ അറയിൽ...

കണ്ണൂർ: പയ്യന്നൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ അടിഭാഗത്ത് പ്രത്യേകം...

‘പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞത്, ഖേദം പ്രകടിപ്പിക്കുന്നു, പ്രിയദർശിനി...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. താൻ പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും കൂടുതൽ ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി...

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം: കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ...

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വാർത്താസമ്മേളനം ഒരു സ്വകാര്യ മാധ്യമ സ്ഥാപനം സംഘടിപ്പിക്കുന്നതാണെന്നും അതിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...