മുഹമ്മദ് റിയാസ് സൂപർ മുഖ്യമന്ത്രി ചമയുന്നു; ടി. സിദ്ദീഖ്
Sun, 19 Mar 2023

കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് സൂപർ മുഖ്യമന്ത്രി ചമയുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദിഖ്. ഏതെങ്കിലും തരത്തിൽ തെളിവുണ്ടായിട്ടാണോ പ്രതിപക്ഷ നേതാവിന് ബി.ജെ.പി ബന്ധമുണ്ടെന്ന് റിയാസ് പറയുന്നെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭയിൽ ഫയൽ മേശപ്പുറത്ത് വെക്കുമ്പോൾ റിയാസ് പറഞ്ഞ കാര്യങ്ങൾ നിയമസഭയിലെ കീഴ്വഴക്ക ലംഘനമാണ്. നട്ടെല്ലിന് പകരം വാഴപ്പിണ്ടി ചേരുന്നത് ഭരണത്തിന് നേതൃത്വം നൽകുന്നവർക്കാണ്. റിയാസ് സൂപർ മുഖ്യമന്ത്രി ചമയുന്നത് എന്തിനാണെന്ന് സി.പി.എം വ്യക്തമാക്കണം.ബി.ജെ.പിയുമായി കോൺഗ്രസ് ബന്ധം പുലർത്തിയതിന് ഒറ്റ തെളിവ് പോലും ചൂണ്ടിക്കാണിക്കാൻ കഴിയില്ല. എന്നാൽ സി.പി.എമ്മിന് ബന്ധം ഉണ്ടായിരുന്നു. ശ്രീ എമ്മിന്‍റെ സാന്നിധ്യത്തിൽ സി.പി.എം -ആർ.എസ്.എസ് ചർച്ച നടത്തിയിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.