Times Kerala

 പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച അമ്മക്ക് പിഎച്ച്.ഡി; ഏറ്റുവാങ്ങുന്നത് യു.കെ.ജി വിദ്യാർഥിയായ മകൾ

 
 പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച അമ്മക്ക് പിഎച്ച്.ഡി; ഏറ്റുവാങ്ങുന്നത് യു.കെ.ജി വിദ്യാർഥിയായ മകൾ
തേഞ്ഞിപ്പലം: പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്.ഡി നൽകാൻ തീരുമാനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർഥിനിയായിരുന്ന പ്രിയ രാജനാണ് കാലിക്കറ്റ് സർവകലാശാല പിഎച്ച്.ഡി നൽകാൻ തീരുമാനിച്ചത്. യു.കെ.ജി വിദ്യാർഥിയായ മകൾ ആന്റിയ സർവകലാശാലയിലെത്തി അമ്മയുടെ പിഎച്ച്.ഡി ഏറ്റുവാങ്ങും. മന്ത്രി ആർ. ബിന്ദുവാണ് ഇതെകുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

തൃശൂരിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ.ടി. രാജൻ-മേഴ്സി ദമ്പതികളുടെ മകളായിരുന്നു പ്രിയ. പയസ് പോളിന്റെ ഭാര്യയാണ്.  
 

Related Topics

Share this story