Times Kerala

 സദാചാര ഗുണ്ടാആക്രമണം; മൂന്നു പേർ പിടിയിൽ

 
സദാചാര ഗുണ്ടാആക്രമണം; മൂന്നു പേർ പിടിയിൽ
 

ചാ​ത്ത​ന്നൂ​ർ: ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി​യെ​യും ബൈ​ക്കി​ൽ കൊ​ണ്ടാ​ക്കി​യ ഭാ​വി​വ​ര​നെ​യും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ ക്രൂ​ര​മാ​യി ത​ല്ലി​ച​ത​ച്ചു . സം​ഭ​വ​വു​മാ​യി ബ​ന്ധ​പെ​ട്ട് മൂ​ന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചി​റ​ക്ക​ര ചേ​ട്ടി​യാ​ൻ​വി​ള കോ​ള​നി​യി​ൽ കൂ​ട്ടാ​യി എ​ന്ന് വി​ളി​ക്കു​ന്ന സു​ജി​ത് (26), ഉ​ളി​യ​നാ​ട് അ​പ്പൂ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി​യാ​യ സി​നു (25), ചി​റ​ക്ക​ര​താ​ഴം സ്വ​ദേ​ശി​യാ​യ ലം​ബു എ​ന്ന് വി​ളി​ക്കു​ന്ന അം​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

29ന് ​രാ​ത്രി ഒ​മ്പ​തോ​ടെ ചാ​ത്ത​ന്നൂ​ർ-​ചി​റ​ക്ക​ര റോ​ഡി​ൽ ചി​റ​ക്ക​ര തേ​ബ്ര ജ​ങ്ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്.   പെ​ൺ​കു​ട്ടി ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ഭാ​വി​വ​ര​ൻ ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ പെ​ൺ​കു​ട്ടി​യെ ഇ​റ​ക്കി​വി​ട്ടു.

ഈ ​സ​മ​യം റോ​ഡു​വ​ശ​ത്തി​രു​ന്ന സം​ഘം യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്പ​തോ​ടെ തു​ട​ങ്ങി​യ മ​ർ​ദ​നം രാ​ത്രി 11 വ​രെ തു​ട​ർ​ന്നു. പൊ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് മ​ർ​ദ​നം അ​വ​സാ​നി​ച്ച​ത്.  

Related Topics

Share this story