Times Kerala

 കാലവർഷം മെയ്‌ 19ഓടു കൂടി; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 

 
കാലവർഷം: കൊടുങ്ങല്ലൂർ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു
 

കാലവർഷം മെയ്‌ 19ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.  ചക്രവാതചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു.
തെക്കൻ കർണാടകക്ക് മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യുനമർദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം  ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.
ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്‌ 19 ന് അതി ശക്തമായ മഴക്കും, മെയ്‌ 15 മുതൽ 19 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടുക്കിയിൽ ഞായറാഴ്ച വരെ മഞ്ഞ അലേർട്ട്  പ്രഖ്യാപിച്ചു. 

Related Topics

Share this story