Times Kerala

 ലോക്‌സഭ തിരഞ്ഞെടുപ്പ് പണാധിപത്യം തടസമാകരുതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍

 
 ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
 

ലോക്‌സഭാ തിരഞ്ഞടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമായി നടത്തുന്നതിന് ധനദുര്‍വിനിയോഗം തടസമാകരുതെന്ന് ചിലവ് നിരീക്ഷകന്‍ ഡോ. എ. വെങ്കടേഷ് ബാബു. ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ സാന്നിദ്ധ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷനായിരുന്നു നിരീക്ഷകന്‍.

തിരഞ്ഞെടുപ്പ് ചട്ടപ്രകാരം സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്കുള്ള നിബന്ധനങ്ങള്‍പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. സ്ഥാനാര്‍ഥിക്ക് നിശ്ചയിച്ചിട്ടുള്ള ചിലവ്പരിധി പാലിക്കപ്പെടുകയുംവേണം. അനധികൃതസാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി റിപോര്‍ട്ട് ചെയ്യാനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ക്രമരഹിതമായ ധനവിനിയോഗത്തിലൂടെ വോട്ടര്‍മാര്‍ സ്വാധീനിക്കപ്പെടാന്‍ പാടില്ല. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശമെന്ന നിലയ്ക്ക് പണമിടപാടുകളിലേക്കാണ് കൂടുതല്‍ ശ്രദ്ധവേണ്ടത്. വാഹനപരിശോധനകള്‍ ഉള്‍പ്പടെ സുശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു.

സിറ്റി പൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, റൂറല്‍ എസ്.പി. സാബുമാത്യു, എ. ഡി. എം. സി. എസ്. അനില്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, ഫിനാന്‍സ് ഓഫീസര്‍ ജി. ആര്‍. ശ്രീജ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story