Times Kerala

മോദിയുടെ സത്യപ്രതിജ്ഞയ്‌ക്ക് മോഹൻലാലിന് നേരിട്ടു ക്ഷണിച്ചു; അസൗകര്യം അറിയിച്ച് താരം 

 
മോദിയുടെ സത്യപ്രതിജ്ഞയ്‌ക്ക് മോഹൻലാലിന് നേരിട്ടു ക്ഷണിച്ചു; അസൗകര്യം അറിയിച്ച് താരം 

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സൂപ്പർസ്റ്റാർ മോഹൻലാലിന് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി നടൻ മോഹൻലാലിനെ നേരിട്ട് ക്ഷണിച്ചു. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താൻ കഴിയില്ല എന്നാണ് മോഹൻലാൽ അറിയിച്ചത്.

സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്നു രാ​ത്രി 7.15ന് ​രാ​ഷ്‌​ട്ര​പ​തി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്.

Related Topics

Share this story