മൊഫിയയുടെ കേസ് അന്വേഷണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് വിട്ടു

466


കൊ​ച്ചി:  ഭർതൃ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയയുടെ കേസ് അന്വേഷണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് വിട്ടു. ആ​ലു​വ​യി​ൽ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി ആയിരുന്ന മോ​ഫി​യ പ​ർ​വി​ൻ കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. അ​ന്വേ​ഷ​ണം  വി​ട്ടു. ഡി​വൈ​എ​സ്പി പി.​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.  സി​ഐ​ക്കെ​തി​രാ​യ പ​രാ​തി​യും അ​ന്വേ​ഷി​ക്കും.  സി​ഐ സു​ധീ​ര്‍ യു​വ​തി ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നെ​തി​രേ നൽകിയ പരാതിയിൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു. കേസ് അന്വേഷിക്കാൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നമായി.   സി​ഐ യുവതിയുടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ  ത​യാ​റാ​യി​ല്ല.  യുവതി പരാതി നൽകിയത് ഒ​ക്ടോ​ബ​ര്‍ 29ന് ​ആണ്.  പോ​ലീ​സ് കേ​സെ​ടു​ത്തത് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ ശേ​ഷ​മാ​ണ് 

Share this story