മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നു
Sep 12, 2023, 09:57 IST

നീലേശ്വരം: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നു. തൈക്കടപ്പുറം അഴിത്തലയിലെ കോട്ടായി മുഹമ്മദലിയുടെ മകന്റെ ഭാര്യയുടെ സാംസങ് ഫോണാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് അപകടം സംഭവിച്ചത്. കിടപ്പുമുറിയിലെ കട്ടിലിലെ വിരിപ്പ് തുണിയുടെ മുകളിൽ വെച്ച ഫോൺ പെട്ടെന്ന് പൊട്ടിത്തെറിച്ച് തീപടർന്നു പിടിക്കുകയായിരുന്നു. ബെഡ്ഷീറ്റ് കത്തുന്നത് കണ്ട ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ അപകടം ഒഴിവായി. സമീപത്തെ അലമാരയിലേക്കും തീ പടർന്നു. അതേസമയം ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.