എം.എം.മണി എംഎൽഎയുടെ കൊച്ചുമകൾക്ക് എല്ലാവിഷയത്തിനും എ പ്ലസ്
May 26, 2023, 11:45 IST

അടിമാലി: മണിയാശാന്റെ കൊച്ചുമക്കൾക്ക് എ പ്ലസുകളുടെ കാലം. എം.എം.മണി എംഎൽഎയുടെ കൊച്ചു മകൻ ശിവജിക്ക് പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസുമായി കൊച്ചുമകളും നേട്ടം കരസ്ഥമായിരിക്കുന്നത്. എം.എം.മണിയുടെ നാലാമത്തെ മകൾ ഗീതയുടെ മകൾ മീനാക്ഷി ഹരികൃഷ്ണനാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ബയോളജി സയൻസിലാണ് നേട്ടം. തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ നിന്നാണ് ഇളയ മകൾ ശ്രീജയുടെ മകൻ ശിവജി എസ്.ശ്രീശൈലം പത്താം ക്ലാസിൽ മികച്ച വിജയം നേടിയത്.