Times Kerala

 മിഷൻ ബേലൂർ മാഖ്‌ന: ആനയെ തേടി വനംവകുപ്പ് സംഘം ബാവലിയിൽ 

 
 മിഷൻ ബേലൂർ മാഖ്‌ന: ആനയെ തേടി വനംവകുപ്പ് സംഘം ബാവലിയിൽ 
 കൽപറ്റ: മാനന്തവാടി: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്നയുള്ള സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞു. ബാവലി സെക്ഷനിലെ വനമേഖലയില്‍നിന്ന് ആനയുടെ സിഗ്നല്‍ ലഭിച്ചു. ബാവലിക്കടുത്ത് അമ്പത്തിയെട്ടിനടുത്താണ് നിലവില്‍ ആനയെന്നാണ് കരുതുന്നത്. നേരിട്ട് ആനയെ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് മയക്കുവെടി വെക്കാനുള്ള സാധ്യതകള്‍ വനംവകുപ്പ് പരിശോധിക്കും.അനുയോജ്യമായ പ്രദേശത്ത് ആന എത്തിയാൽ മാത്രമേ മയക്കുവെടി വെക്കാനാവൂ. മയങ്ങുന്ന ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് വേണം വാഹനത്തിലേക്ക് കയറ്റാൻ. ഇത്തരം സാഹചര്യങ്ങളെല്ലാം ഒരുങ്ങിയാൽ മാത്രമേ വനത്തിൽ വെച്ച് മയക്കുവെടി വെക്കാനാകൂ. വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം വനംവകുപ്പിനൊപ്പം തയാറായി നിൽക്കുകയാണ്.നാല് കുങ്കിയാനകളെയാണ് ദൗത്യത്തിനായി എത്തിച്ചിരിക്കുന്നത്. നാല് വെറ്ററിനറി ഡോക്ടർമാരുമുണ്ട്. ബാവലി മേഖലയിലെ ആനപ്പാറയിൽ നിന്നാണ് ദൗത്യസംഘം വനത്തിനകത്ത് കയറിയത്. ആനയെ മയക്കുവെടി വെക്കാൻ ഇന്നലെ തന്നെ ഉത്തരവിട്ടിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് ആന വനമേഖലയിലേക്ക് മാറിയത്.

Related Topics

Share this story