കാണാതായ ഗൃഹനാഥന്റെ മൃതദേഹം സ്പിൽവേയിൽ നിന്ന് കണ്ടെത്തി
Thu, 16 Mar 2023

അമ്പലപ്പുഴ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം സ്പിൽവേയിൽ നിന്ന് കണ്ടെത്തി. പഴവീട് തേജസ് നഗർ ചെള്ളട്ട് വീട്ടിൽ മഹാദേവന്റെ (69) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ ഇദ്ദേഹത്തെ മണ്ണഞ്ചേരിയിൽ നിന്ന് കാണാതായിരുന്നു. തുടർന്ന്, മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ തോട്ടപ്പള്ളി സ്പിൽവേയുടെ വടക്ക് ഭാഗത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്കു മാറ്റി.