Times Kerala

കാണാതായ വയോധിക ഓടയില്‍ മരിച്ച നിലയില്‍

 
കാണാതായ വയോധിക ഓടയില്‍ മരിച്ച നിലയില്‍
കോതമംഗലം: കാണാതായ വയോധികയെ നേര്യമംഗലത്ത് ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂപ്പാറ മുരിക്കും തൊട്ടി നെല്ലിക്കാതടത്തില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ ഗൗരി(85)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച മുതലാണ് ഗൗരിയെ കാണാതായത്. രാജാക്കാട് പൊലീസിൽ ബന്ധുക്കള്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജാക്കാട്, ഊന്നുകല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി നടപടി സ്വീകരിച്ചു.   പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഗൗരിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

Related Topics

Share this story