പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫ്‌ളാറ്റിലെത്തി പീഡിപ്പിച്ചു; 60കാരന്‍ അറസ്റ്റില്‍
Sep 19, 2023, 08:37 IST

തിരുവനന്തപുരം: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഫ്‌ളാറ്റിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ 60കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റില്‍ വെച്ച് ആറു മാസമായി പല തവണയായി ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലെ പരിക്ക് കണ്ടെത്തുകയും തുടർന്ന് ഡോക്ടര്‍ മംഗലപുരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.