സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു

സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി പടരാതിരിക്കാൻ എല്ലാവരും മുൻകരുതൽ എടുക്കണം. എറണാകുളവും തിരുവനന്തപുരവും ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും നിർദേശമുണ്ട്.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നേരത്തെ യോഗം ചേർന്നിരുന്നു. ഇതിനുപുറമെ എൽഎസ്ജി വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും നടന്നുവരികയാണ്. കൊതുകു നിവാരണ പ്രവർത്തനങ്ങൾക്കും ഉറവിട നിയന്ത്രണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകണം. ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.