മേയറെ ന്യായീകരിച്ച് മന്ത്രി ശിവൻകുട്ടി; നടക്കുന്നത് യുഡിഎഫ്-ബിജെപി ആക്രമണം
![മേയറെ ന്യായീകരിച്ച് മന്ത്രി ശിവൻകുട്ടി; നടക്കുന്നത് യുഡിഎഫ്-ബിജെപി ആക്രമണം](https://timeskerala.com/static/c1e/client/91214/uploaded/bafe6a2812af5f20d7e145c5d7a6e0fb.webp)
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ശക്തമായ ഗുഢാലോചനയാണ് മേയർക്കെതിരേ നടക്കുന്നത്. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് നവമാധ്യമങ്ങളിൽ ഒരു വിഭാഗം ആര്യയ്ക്കെതിരേ പ്രചരണം അഴിച്ചുവിടുകയാണ്. മേയർക്കെതിരേ നടക്കുന്നത് യുഡിഎഫ്-ബിജെപി സംഘടിത ആക്രമണമാണെന്നും ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ പ്രശ്നത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പോലീസാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ പ്രവർത്തനം പോലും തടസപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനോട് യോജിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.