Times Kerala

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

 
മു​ത​ല​പ്പൊ​ഴി​യി​ൽ ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ഗൂ​ഢ​ശ്ര​മം ന​ട​ന്നു: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആലപ്പുഴ: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ കായംകുളത്ത് വച്ച് അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മന്ത്രിയുൾപ്പടെ ആർക്കും അപകടത്തിൽ പരിക്കുകളില്ല. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. എംഎസ്എം കോളേജിന് സമീപത്തുവച്ച് എതിർദിശയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ മന്ത്രി സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ പിറകിൽ വന്ന ടിപ്പർ ലോറി സജി ചെറിയാന്റെ കാറിൽ ഇടിച്ചു. അപകട സമയത്ത് ദേശീയപാതയിലൂടെ കടന്നുപോയ മൂവാറ്റുപുഴ എംഎൽഎ മാത്യൂ കുഴൽനാടൻ സജി ചെറിയാനോട് വിവരങ്ങൾ തിരക്കി. അപകട വിവരമറിഞ്ഞ് നിരവധി പേർ വിളിച്ചെന്നും ആർക്കും വലിയ പരിക്കുകൾ ഇല്ലെന്നും സജി ചെറിയാൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

Related Topics

Share this story