Kerala Health Department News

‘പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങില്ല’; ആരോഗ്യവകുപ്പിലെ തെറ്റായ വ്യവസ്ഥിതികൾ തിരുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ | K muraleedharan minister

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ തെറ്റായ വ്യവസ്ഥിതികളെയും പ്രവണതകളെയും ശരിയാക്കാനുള്ള പരിശ്രമങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് താൻ മടങ്ങില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ (K muraleedharan minister). ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു മടുത്ത്, മതിയാക്കിപ്പോകുമെന്ന് ആരും ചിന്തിക്കേണ്ടതില്ലെന്നും ജനനന്മയുള്ള നല്ല കാര്യങ്ങളിൽ താൻ കടുത്ത പിടിവാശിയുള്ള വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ...

ഡോ. KJ റീനയുടെ സ്ഥലംമാറ്റം: സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി | Dr K.J. Reena transfer

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ.ജെ. റീനയെ മാറ്റി നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ. റീനയെ മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.(Dr K.J. Reena transfer, Kerala High Court Upholds Government Decision) പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കൃത്യവിലോപം...

DHSൻ്റെ സ്ഥലംമാറ്റം: ആരോഗ്യവകുപ്പിൻ്റെ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, നന്ദി പറഞ്ഞ് ഡോ. റീന | DHS Transfer Stayed

തിരുവനന്തപുരം: ഡി.എച്ച്.എസ് ഡോ. റീനയുടെ സ്ഥലംമാറ്റ നടപടിക്ക് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.(DHS Transfer Stayed by Administrative Tribunal) സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന തരത്തിൽ തുരപ്പൻ പണിയെടുത്തെന്നും, ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ...

മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ, നഴ്സിന് കൗൺസിലിങ് | Thiruvananthapuram Medical College negligence

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കാലിലെ മുറിവിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു (Thiruvananthapuram Medical College negligence). വീഴ്ച വരുത്തിയ ജീവനക്കാരെ സംരക്ഷിക്കുന്ന രീതിയിലുള്ള മെഡിക്കൽ കോളേജ് അധികൃതരുടെ ആദ്യ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ റൗണ്ട്സിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർക്കെതിരെ കർശന...

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 9 വയസ്സുകാരൻ ചികിത്സയിൽ: ആരോഗ്യനില തൃപ്തികരമെന്ന് വിവരം | Amoebic Meningoencephalitis

കോഴിക്കോട്: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒമ്പതുവയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ഇപ്പോൾ ചികിത്സയിലുള്ളത്.(Amoebic Meningoencephalitis, Nine Year Old Boy Diagnosed With the health condition In Kozhikode) കോട്ടൂർ സ്വദേശിയായ കുട്ടിയെ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്...

നെടുമങ്ങാട് ശിശുമരണം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു; ഡിഎംഒ റിപ്പോർട്ട് നൽകണം | Nedumangad District Hospital

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ കർശന ഇടപെടൽ (Nedumangad District Hospital). ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സൈതലി കായ്പ്പാടി നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന്...
- Advertisement -spot_img

Latest News

US-ഇറാൻ സംഘർഷവും ഗ്യാസ് വിലക്കയറ്റവും: ഇന്ത്യയിൽ ആദ്യമായി ‘LPG കാര്യക്ഷമതാ നയം’ കൊണ്ടുവരാൻ ശുപാർശ | LPG efficiency policy India

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ എൽ.പി.ജി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ദേശീയ നയം രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട്...
- Advertisement -spot_img