Times Kerala

മില്‍മാ സമരം ഒത്തുതീര്‍പ്പായി: തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു

 
മി​ൽ​മ സ​മ​രം; ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് മാ​നേ​ജ്മെ​ന്‍റ്
സംസ്ഥാനത്ത് നടന്ന മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. നാളെ അന്തിമ തീരുമാനം ബോര്‍ഡ് യോഗത്തില്‍ എടുക്കും. ഇതോടെ സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനമെടുത്തു. ജീവനക്കാരുടെ പ്രമോഷന്‍ കാര്യം നാളെ ബോര്‍ഡ് കൂടി ചർച്ച ചെയ്ത് തീരുമാനിക്കും. സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി.
 പ്രമോഷന്‍, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ അന്തിമ നാളെ ബോര്‍ഡ് കൂടി തീരുമാനിക്കുമെന്ന് മില്‍മ ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ് വ്യക്തമാക്കി.
മില്‍മ സമരത്തില്‍ ഇന്ന് വൈകിട്ടാണ് ജീവനക്കാരുടെ സംഘടന നേതാക്കളുമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്. സിഐടിയുസി ഐഎന്‍ടിയുസി നേതാക്കളുമായി മില്‍മ ചെയര്‍പേഴ്സണും എംഡിയുമാണ് ചര്‍ച്ച നടത്തിയത്.

Related Topics

Share this story