Times Kerala

ചെറുധാന്യ വ്യാപനം: റാഗി കൃഷിക്ക് കഞ്ഞിക്കുഴിയിൽ തുടക്കം
 

അന്താരാഷ്ട്ര ചെറുധാന്യവർഷത്തിൽ

 
3fefef
ആലപ്പുഴ: ചെറുധാന്യ വ്യാപനത്തിൻ്റെ ഭാഗമായി കഞ്ഞിക്കുഴിയിൽ റാഗി കൃഷിക്ക് തുടക്കമായി. കർഷകരായ ജി. ഉദയപ്പൻ, സുനിൽ എന്നിവർ ചേർന്ന് താമരച്ചാൽ പാടശേഖരത്തിൽ നടത്തുന്ന റാഗികൃഷിയുടെ വിത ഉദ്ഘാടനം കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്തു വൈസ്പ്രസിഡൻ്റ് എം. സന്തോഷ്കുമാർ, കൃഷി ഓഫീസർ റോഷ്മി ജോർജ്, ജി. മുരളി, ജി.ഉദയപ്പൻ, കർഷക അവാർഡ് ജേതാവ് സെൽവരാജ്  തുടങ്ങിയവർ പങ്കെടുത്തു.  അന്താരാഷ്ട്ര ചെറുധാന്യവർഷത്തിൽ പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി  റാഗി വിത്ത് സൗജന്യമായി കർഷകർക്ക് നൽകിയിരുന്നു. കൃഷി വ്യാപനത്തിൻ്റെ ഭാഗമായി കർഷകരും തൊഴിലുറപ്പു ഗ്രൂപ്പംഗങ്ങളും കുടുംബശ്രീകളുമെല്ലാം ചെറുധാന്യ കൃഷി ചെയ്യുന്നുണ്ട്.

Related Topics

Share this story