Times Kerala

 വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

 
വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
 കോട്ടയം: ചങ്ങനാശേരിയില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ജിതന്ദര്‍ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. കാക്കാംതോട് പുതുപ്പറമ്പില്‍ പി.സി. ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് ബീം ഉയര്‍ത്തിയാണ്  തൊഴിലാളികളെ പുറത്തെടുത്തത്. 

Related Topics

Share this story