പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
May 27, 2023, 12:27 IST

വട്ടിയൂർക്കാവ്: പോക്സോ കേസിൽ മധ്യവയസ്കനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം മുദിശാസ്താംകോട് സ്വദേശി വാഹിദ് എന്ന 49-കാരനെയാണ് അറസ്റ്റ് ചെയ്തത്. മുക്കോല ബിവറേജസിന് സമീപം ആൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് ഇയാളെ അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.