Times Kerala

 എം.​എ. ല​ത്തീ​ഫി​നെ തി​രി​ച്ചെ​ടു​ത്ത ഹ​സ​ന്‍റെ ന​ട​പ​ടി കെ. ​സു​ധാ​ക​ര​ൻ റ​ദ്ദാ​ക്കി

 
എം.​എ. ല​ത്തീ​ഫി​നെ തി​രി​ച്ചെ​ടു​ത്ത ഹ​സ​ന്‍റെ ന​ട​പ​ടി കെ. ​സു​ധാ​ക​ര​ൻ റ​ദ്ദാ​ക്കി
 

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി മു​ന്‍ സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫി​നെ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ റ​ദ്ദാ​ക്കി. എം.​എം. ഹ​സ​ൻ പ്ര​സി​ഡ​ന്‍റിന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​പ്പോ​ളാ​ണ് ല​ത്തീ​ഫി​നെ തി​രി​ച്ചെ‌​ടു​ത്ത​ത്. എം.​എം. ഹ​സ​ന്‍ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി.

വി.​ഡി. സ​തീ​ശ​ന്‍റെ തീ​ര​ദേ​ശ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ മു​ത​ല​പ്പൊ​ഴി സ​ന്ദ​ര്‍​ശ​നം ത​ട​യാ​ന്‍ ല​ത്തീ​ഫ് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് കെ​പി​സി​സി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. മാത്രമല്ല, ചി​റ​യി​ന്‍​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രി​ല്‍ വി​ഭാ​ഗീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് ല​ത്തീ​ഫ് ആ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ആ​റ് മാ​സ​ത്തേ​ക്ക് പാ​ര്‍​ട്ടി ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ​സ്പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ 2021ല്‍ ​പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story