Times Kerala

കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു 

 
കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു 

കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി നടപ്പിലാക്കി. വിദ്യാർത്ഥി യൂണിയന്റെ അപേക്ഷയിലാണ് നടപടിയുണ്ടായിരിക്കുന്നത്. ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കാണ് ആർത്തവ അവധി നൽകുന്നത്. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ ശതമാനം 73 ആക്കി കുറച്ചു.

ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി,മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകള്‍ക്ക് അനുവദിക്കുന്നുണ്ട്. ആര്‍ത്തവ അവധിയുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്.

ഇതിന് മുൻപ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിനികൾക്കും ആർത്തവ അവധി അനുവദിച്ചിരുന്നു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർഥികൾക്ക് നൽകുക. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറുടെ തീരുമാനം.

Related Topics

Share this story