മെഡിക്കൽ/എൻജിനീയറിംഗ് പരിശീലന ധനസഹായം; അന്തിമ പട്ടികയായി

 ചെറിയ മുണ്ടം ഐടിഐയിൽ വനിതകളുടെ എബിലിറ്റി സെൻറർ നിർമിക്കുന്നതിന് 40 ലക്ഷം രൂപ നൽകും:മന്ത്രി
കോട്ടയം: പിന്നാക്ക വിഭാഗവികസന വകുപ്പ് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ ഭാഗമായ മെഡിക്കൽ/എൻജിനീയറിംഗ് വിഭാഗത്തിന്റെ ഈ വർഷത്തെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക  പ്രസിദ്ധീകരിച്ചു. www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ  വെബ് സൈറ്റുകളിൽ ലഭിക്കും. അന്തിമ പട്ടികയോടൊപ്പമുള്ള അനുബന്ധ പട്ടികയിൽ റിമാർക്‌സിൽ ന്യൂനത രേഖപ്പെടുത്തിയിട്ടുള്ളവർ മാർച്ച് 25നകം ഇവ പരിഹരിച്ച് ഇ-ഗ്രാൻഡ്‌സിൽ സമർപ്പിക്കണം. ആനുകൂല്യം ലഭിക്കുന്നവരുടെ 10 ശതമാനം തുക  എൻട്രൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് 10 ദിവസത്തിനകം പരീക്ഷഫലവും ഹാൾടിക്കറ്റും ഇ-ഗ്രാൻഡ്‌സ് സൈറ്റിൽ അപ് ലോഡ് ചെയ്ത ശേഷമേ വിതരണം ചെയ്യൂ. വിശദവിവരങ്ങൾക്ക് പിന്നാക്ക വിഭാഗവികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484-2983130, ഇ-മെയിൽ: ekmbcdd@gmail.com

Share this story