മെഡിക്കൽ ബോർഡ്: അപേക്ഷകൾ സമർപ്പിക്കാം
Wed, 15 Mar 2023

കണ്ണൂർ: അംഗപരിമിതർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിശ്ചിത ഇടവേളകളിൽ മെഡിക്കൽ ബോർഡ് ചേരാൻ തീരുമാനിച്ചതായി സൂപ്രണ്ട് അറിയിച്ചു. ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിലുള്ള അപേക്ഷ സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കുക. ക്യാമ്പ് നടക്കുന്ന തീയ്യതിയും സമയവും പിന്നീട് അറിയിക്കും.