Times Kerala

 അപേക്ഷിച്ച എല്ലാവർക്കും പട്ടയം നൽകുമെന്ന് എം.ബി. രാജേഷ്

 
 അപേക്ഷിച്ച എല്ലാവർക്കും പട്ടയം നൽകുമെന്ന് എം.ബി. രാജേഷ്
പാലക്കാട് :അടുത്ത രണ്ടര വർഷത്തിനകം അപേക്ഷിച്ച അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്. മണ്ഡലത്തിലെ കറുത്തേടത്ത് കോളനി, കുഞ്ഞമ്പു കോളനി, കുന്നത്തേരി കോളനി എന്നിവിടങ്ങളിലെ പട്ടയ വിതരണം അതത് ഇടങ്ങളിൽ നിർവഹിക്കവെയാണ്  മന്ത്രി ഇക്കാര്യം പറഞ്ഞത്.

 സംസ്ഥാനത്ത് ആദ്യമായി പട്ടയമേള നടന്ന മണ്ഡലം തൃത്താലയാണ്. കഴിഞ്ഞ 25 മാസങ്ങൾക്കകം 1022 പട്ടയങ്ങൾ തൃത്താലയിൽ വിതരണം ചെയ്തു. 685 ലാൻഡ് ട്രെബ്യൂണൽ പട്ടയം, 271 കോളനി പട്ടയം, 32 ലാൻഡ് അസൈൻമെന്റ് പട്ടയം, 34 മിച്ചഭൂമി പട്ടയം എന്നിങ്ങനെ വിതരണം ചെയ്തു.ഇന്ന് വിതരണം ചെയ്തത് കൂടാതെയുള്ള കണക്കാണിത്.  അടുത്ത രണ്ടര വർഷം കൂടി കഴിയുമ്പോൾ അപേക്ഷിച്ച അർഹരായ ഒരാൾ പോലും പട്ടയം കിട്ടാത്തവരായി ഉണ്ടാവില്ല എന്നും മന്ത്രി പറഞ്ഞു.
 

Related Topics

Share this story