Times Kerala

മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് എം.എൽ.എ സച്ചിൻ ദേവും കുറച്ചുകൂടി പക്വതയോടെ പെരുമാറേണ്ടതായിരുന്നു : രമേശ് ചെന്നിത്തല 

 
regr

പൊതുപ്രവർത്തകർ പൊതുജനങ്ങൾക്ക് മുന്നിൽ മാന്യമായി പെരുമാറണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് എം.എൽ.എ സച്ചിൻ ദേവും കുറച്ചുകൂടി പക്വതയോടെ പെരുമാറേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കെഎസ്ആർടിസി ജീവനക്കാരനോട് ഇത്രയും ദയയില്ലാതെ പെരുമാറാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ കണ്ട എല്ലാവർക്കും അറിയാം, കെഎസ്ആർടിസി ഡ്രൈവർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്. കെഎസ്ആർടിസി ജീവനക്കാരുടെ ബുദ്ധിമുട്ട് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. സംഭവത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Related Topics

Share this story