Times Kerala

 കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും?, സിനിമകൾ ചെയ്യണമെന്ന നിലപാടിലുറച്ച് സുരേഷ് ഗോപി 

 
സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു 
 
സത്യപ്രതിജ്ഞക്ക് പിന്നാലെ കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ തൃശൂർ എംപി സുരേഷ് ഗോപി താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇനി അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുള്ളതായും സൂചനയുണ്ട്.നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്നും അറിയിച്ചിരുന്നു.എന്നാൽ കേന്ദ്രമന്ത്രിയാകാന്‍ ബി.ജെ.പി നേതൃത്വം സമ്മര്‍ദം ചെലുത്തുകയായിരുന്നു.

Related Topics

Share this story