Times Kerala

മാസപ്പടി കേസിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ

 
 പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ത​ന​ത്തി​ന്‍റെ നാ​ളു​ക​ള്‍ ആ​ഗ​ത​മാ​യി: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍
മാസപ്പടി കേസിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന പഴയ നിലപാടാണ് തിരുത്തിയത്. മാസപ്പടിയിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് ഇപ്പോഴത്തെ നിലപാട്.

കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുഴൽനാടൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് ഈ പുതിയ നീക്കം. തിരുവനന്തപുരം വിജിലൻസ് കോടതി, ഏതെങ്കിലും ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്ന് കുഴൽനാടന് താക്കീത് നൽകി. ഈ മാസം 12ലേക്ക് വിധി പറയാനായി ഹർജി മാറ്റി.

Related Topics

Share this story