Times Kerala

  മാസപ്പടി വിവാദത്തിൽ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍; കോടതി നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യം 

 
ഡിസ്ട
 കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോടതിക്ക് നേരിട്ട് തെളിവ് നല്‍കാമെന്നും എംഎല്‍എ കോടതിയിൽ അറിയിച്ചു. അതേസമയം, വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു മുന്‍ ആവശ്യം. പുതിയ ആവശ്യം കേട്ട കോടതി ഏതെങ്കിലും ഒന്നില്‍ ഉറച്ചുനില്‍ക്കാന്‍ കുഴല്‍നാടനോട് ആവശ്യപ്പെടുകയും ചെയ്തു. ഹര്‍ജി ഏപ്രില്‍ 12ന് വിധി പറയാനായി മാറ്റി.സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്നാണ് കുഴല്‍നാടന്റെ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴൽനാടൻ എംഎൽഎ ഹർജി സമർപ്പിച്ചത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ല, കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചത്.പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ.  

Related Topics

Share this story