വൻ കവർച്ച സംഘം വടക്കഞ്ചേരിയിൽ പിടിയിൽ
Feb 12, 2024, 18:16 IST
![വൻ കവർച്ച സംഘം വടക്കഞ്ചേരിയിൽ പിടിയിൽ](https://timeskerala.com/static/c1e/client/91214/uploaded/cf748050e0eea39e622499bca845706a.gif)
വടക്കഞ്ചേരി: പ്ലാസ്റ്റിക് പാത്രങ്ങൾ വിൽക്കാനെന്ന പേരിൽ മോട്ടോർ ബൈക്കുകളിൽ കറങ്ങി ഹൈവേ ഓരങ്ങളിലും മറ്റും അടച്ചിട്ട വീടുകൾ കണ്ടെത്തി മോഷണം നടത്തിവരുന്ന അന്തർ സംസ്ഥാന കവർച്ച സംഘം പിടിയിൽ. മഞ്ചേരി സ്വദേശി അജിത് (22), കർണാടക ഹാസൻ സ്വദേശി ശിവരാജൻ (30) എന്നിവരെയാണ് വയനാട് അമ്പലവയൽ പൊലീസിന്റെ സഹായത്തോടെ വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതികൾ വളരെ കാലം മുമ്പ് കർണാടകയിൽനിന്ന് കുടിയേറി വന്നവരും മോഷണം തൊഴിലാക്കിയവരുമാണ്. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റ നിർദേശ പ്രകാരം ആലത്തൂർ ഡിവൈസ്.എസ്.പി സി.ആർ. സന്തോഷ്, വടക്കഞ്ചേരി ഇൻസ്പെക്ടർ കെ.പി. ബെന്നി, എസ്.ഐ ജീഷ് മോൻ വർഗീസ്, അഡീഷനൽ എസ്.ഐ ജയചന്ദ്രൻ, ജി.എസ്.ഐ വിശ്വനാഥൻ, എസ്.സി.പി.ഒ കൃഷ്ണദാസ്, സി.പി.ഒ സദാം ഹുസൈൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, ബ്ലസൻ ജോസ്, സൂരജ്ബാബു, റിനു മോഹൻ, ദിലീപ്, വിനു, ഷിബു ബാലൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.