വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
Wed, 15 Mar 2023

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ചൊവ്വാഴ്ച രാത്രി തൊണ്ടർനാട് പഞ്ചായത്തിലെ അരിമല കോളനിയിലാണ് നാലംഗ സായുധ സംഘമെത്തിയത്. വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസിൽ വിവരം നൽകിയത്. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്ന ആവശ്യം അറിയിച്ചുള്ള ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും. തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.