മഞ്ചേരി പൊലീസ് പൂക്കൊളത്തൂര്‍ സിഎച്ച്എം ഹയര്‍ സെക്കൻഡറി സ്‌കൂളിൽ ഉണ്ടായ സംഘർഷത്തിൽ നാല് കേസുകളെടുത്തു

280

മലപ്പുറം: മഞ്ചേരി പൊലീസ് സ്‌കൂളിൽ ഉണ്ടായ സംഘർഷത്തിൽ നാല് കേസുകളെടുത്തു. പൂക്കൊളത്തൂര്‍ സ്കൂളിൽ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും അധ്യാപരും തമ്മിലാണ്.  പൂക്കൊളത്തൂര്‍ സിഎച്ച്എം ഹയര്‍ സെക്കൻഡറി സ്കൂളിലാണ് സംഘർഷം നടന്നത്. എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ അധ്യാപകരെ ആക്രമിച്ചതിലൽ പരാതി നൽകിയപ്പോൾ  അധ്യാപകർക്കെതിരെ  എസ്‌എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് കേസ് എടുത്തു. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ  അനുവാദമില്ലാതെ പ്രകടനം നടത്തിയതിന് മറ്റൊരു കേസും എം‌എസ്‌‍എഫിനെതിരെ ഒരു കേസും പൊലീസ് എടത്തിട്ടുണ്ട്.

  സ്കൂളില്‍ സംഘര്‍ഷത്തിന് വഴിവെച്ചത് അധ്യാപകൻ ഒരു എസ്എഫ്ഐ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ്.  ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യാൻ സംഘടിതരായി സ്കൂളിലെത്തി. അധ്യാപകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കത്തിനിടയില്‍  സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഘർഷത്തിൽ  പ്രധാനാധ്യാപികയടക്കം മൂന്ന് അധ്യാപകര്‍ക്കും  മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.


 

Share this story