Times Kerala

 ഷാപ്പ്  ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച  യുവാവിന് 10 വർഷം തടവ് 

 
 ഷാപ്പ്  ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച  യുവാവിന് 10 വർഷം തടവ് 


മലപ്പുറം: ഷാപ്പിലെത്തി കള്ള് കടമായി നൽകാതതിന് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും. കള്ള് കടം നല്‍കാത്തതിലുള്ള വിരോധത്തിൽ ഷാപ്പിലെ വില്‍പനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കോടതി 10 വര്‍ഷം കഠിന തടവും 51,500 രൂപ പിഴയും വിധിച്ചത്. അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് വലിയവീട്ടിപ്പടി പാതാരി വീട്ടില്‍ താജുദ്ദീനെയാണ് (40) കോടതി ശിക്ഷിച്ചത്. മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ആണ് ശിക്ഷ വിധിച്ചത്.

പുഴക്കാട്ടിരി ആല്‍പ്പാറ വീട്ടില്‍ ചന്ദ്രബാബുവാണ് (49) ഇയാൾക്കെതിരെ പരാതി നല്‍കിയിരുന്നത്. 2019 മാര്‍ച്ച്‌ 13ന് പുഴക്കാട്ടിരി കള്ള് ഷാപ്പിലെത്തിയ പണം നല്‍കാതെ പ്രതി കള്ള് ആവശ്യപ്പെടുകയായിരുന്നു. വില്‍പനക്കാരനും പരാതിക്കാരന്റെ സഹോദരനുമായ സത്യന്‍ കള്ള് നല്‍കിയില്ല. പ്രകോപിതനായ പ്രതി സത്യന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. 

Related Topics

Share this story