തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മോഹനൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ പ്രഥമ ഉത്തരവാദിത്തം വനംവകുപ്പിനാണെന്ന് മന്ത്രി വ്യക്തമാക്കി. ഫെൻസിംഗ് മറികടന്നാണ് ആക്രമണം നടന്നതെന്നും, ഈ പ്രശ്നങ്ങൾ ദീർഘകാലമായി നിലനിൽക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.(Man Killed In Wild Elephant Attack In Athirappilly High Level Meeting Convened)
തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരുമെന്നും, സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 14 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും, ഇതിന്റെ ആദ്യ ഗഡു ഉടൻ ലഭ്യമാക്കും. പുലർച്ചെ 2.45-ഓടെയായിരുന്നു അതിരപ്പിള്ളി പുല്ലേർക്കാട്ട് വെച്ച് മോഹനന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് കാട്ടാനയെ കണ്ടതിനെ തുടർന്ന് മുന്നിൽ ചെന്ന് പെടുകയായിരുന്നു.
ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തുടർനടപടികൾ ആലോചിക്കാൻ ജില്ലാ കളക്ടർ ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായി അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തിൽ സർവ്വകക്ഷി യോഗം വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചു. നാട്ടുകാർ അതിരപ്പിള്ളി-ആനമല സംസ്ഥാനപാത ഉപരോധിക്കുകയും ചെയ്യുന്നുണ്ട്.
Story Summary
A 65-year-old man, Mohanan, was killed in a wild elephant attack in Athirappilly early this morning. Minister Shibu Baby John has stated that the Forest Department holds primary responsibility for such wildlife attacks. An emergency high-level meeting has been convened by the District Collector, while local protests, including a hartal and road blockade, are currently underway in Athirappilly.

