HomeWorldസ്ത്രീകളെ പേടി, വീടിനു ചുറ്റും 15 അടി ഉയരം വരുന്ന വേലി...

സ്ത്രീകളെ പേടി, വീടിനു ചുറ്റും 15 അടി ഉയരം വരുന്ന വേലി പണിതുയർത്തി, സ്വയം ഒരു കുടിലിനുള്ളിൽ തൻ്റെ ജീവിതം ഒതുക്കിയത് 55 വർഷങ്ങൾ; കാലിക്സ്റ്റെ എൻസാംവിറ്റയുടെ കഥ | Callixte Nzamwita

ഒറ്റപ്പെട്ട് ജീവിക്കാൻ നമ്മൾ ആരും തന്നെ ആഗ്രഹിക്കാറില്ല. എന്നാൽ, ഭയത്തിന്റെ പേരിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് ഒരു മനുഷ്യൻ ജീവിക്കുന്നു. ആരോടും മിണ്ടാതെയും, മറ്റു മനുഷ്യരുമായി യാതൊരു സമ്പർക്കത്തിലും ഏർപ്പെടാതെ അഞ്ച് ദശകത്തിലേറെയാണ് ഒരു മനുഷ്യൻ ജീവിച്ചത്. പേടിച്ചിട്ടാണ്, അതും സ്ത്രീകളെ പേടിച്ചാണ്. സ്ത്രീകളെ ഭയന്ന് പുറം ലോകവുമായിയുള്ള എല്ലാ ബന്ധവും വേണ്ടന്ന് വച്ച മനുഷ്യനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സ്ത്രീകളോടുള്ള പേടി മൂലം സ്വയം ഒരു കുടിലിനുള്ളിൽ തൻ്റെ ജീവിതം ഒതുക്കിയ വ്യക്തി.

വിശ്വാസങ്ങൾക്കപ്പുറമാണ് കാലിക്സ്റ്റെ എൻസാംവിറ്റ (Callixte Nzamwita) എന്ന 74 കാരന്റെ ജീവിതം. ആഫ്രിക്കൻ രാജ്യമായ റുവാണ്ട വംശജനാണ് കാലിസ്‌റ്റെ എൻസാംവിറ്റ. കഴിഞ്ഞ 55 വർഷമായി കാലിസ്‌റ്റെ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് തനിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇങ്ങനെ മറ്റുള്ളവരുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കാനുള്ള പ്രധാന കാരണം കാലിസ്‌റ്റെക്ക് സ്ത്രീകളോടുള്ള ഭയമാണ്. തന്റെ പതിനാറാം വയസുമുതലാണ് ഇയാൾ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഒറ്റയ്ക്ക് ഒരു കുടിലിൽ ജീവിക്കാൻ ആരംഭിച്ചത്.

സ്ത്രീകളുമായി യാതൊരു തരത്തിലുമുള്ള ബന്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ഇയാൾ സ്വന്തമായി വീടിനു ചുറ്റും 15 അടി ഉയരം വരുന്ന വേലി പണിതുയർത്തി. വേലിയുടെ ഉയരക്കൂടുതൽ കാരണം സ്ത്രീകൾക്ക് കാലിസ്‌റ്റെയുടെ വീട്ടിലേക്ക് പ്രവേശിക്കാനോ ഇയാളുമായി യാതൊരു തരത്തിലുള്ള ഇടപെടലുകൾക്കോ ഉള്ള സാധ്യതകളെ ഇല്ലാതെയാക്കി. ഇനി കാലിസ്‌റ്റെക്ക് ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കിൽ വേലിക്കുള്ളിൽ നിന്നു ഉച്ചത്തിൽ വിളിച്ചു കൂകാറാണ് പതിവ്.
ഒറ്റമുറി കുടിലിലാണ് ഇക്കഴിഞ്ഞ ദശകങ്ങൾ എല്ലാം കാലിക്സ്റ്റെ ചിലവഴിച്ചത്. കാലിക്സ്റ്റെയുടെ ജീവിതത്തിലെ ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ, സ്ത്രീകളെ പേടിച്ചാണ് ഒറ്റയ്ക്ക് താമസിക്കുന്നത് എങ്കിലും കാലിക്സ്റ്റെക്ക് വേണ്ട ഭക്ഷണവും മറ്റ് ആവശ്യസാധനങ്ങളും എത്തിച്ചു നൽകുന്നത് അടുത്തുള്ള സ്ത്രീകൾ തന്നെയാണ്. അവർ വാങ്ങിച്ച സാധനങ്ങൾ ഇയാളുടെ വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നതാണ് പതിവ്. ഇങ്ങനെ സ്ത്രീകൾ വേലിക്ക് അപ്പുറത്തു നിന്ന് വലിച്ചെറിയുന്ന വസ്തുക്കൾ കാലിസ്‌റ്റെ ശേഖരിച്ച വീട്ടിനുള്ളിലേക്ക് കൊണ്ട് പോകും.

കുട്ടികാലം മുതലേ ഇത്തരത്തിലുള്ള ഭയവും മറ്റുള്ളവരിൽ നിന്നുള്ള അകൽച്ചയും കാലിസ്‌റ്റെ കാണിച്ചിരുന്നു. ഇത് ഗൈനോഫോബിയയുടെ (Gynophobia) ലക്ഷണങ്ങൾ ആയിരിക്കാം എന്ന് കണക്കാക്കുന്നു. സ്ത്രീകളോടുള്ള അമിതമായ ഭയവും ഉത്കണ്ഠയുമാണ് ഗൈനോഫോബിയ. സ്ത്രീകളുമായി ഇടപഴകുന്നതിനോ ബന്ധം സ്ഥാപിക്കുന്നതിനോ ഉള്ള ഒരു വ്യക്തിയുടെ കഴിവിനെ ഈ അവസ്ഥ സാരമായി ബാധിച്ചേക്കാം. ഗൈനോഫോബിയ കാരണം ആളുകൾ സ്ത്രീകളെ ദൂരത്ത് നിന്ന് കാണുന്നത് പോലും ഒഴിവാക്കാൻ ഉള്ള സാധ്യതയുണ്ട്.

ഗൈനോഫോബിയ പോലെയുള്ള ഭയങ്ങൾ കുട്ടികാലത്തോ കൗമാര പ്രായത്തിലോ വികസിക്കാം. എന്നാൽ, പ്രായത്തിന് അനുസരിച്ച് ഗൈനോഫോബിയയുടെ തീവ്രത കുറഞ്ഞേക്കാം. സ്ത്രീകളെക്കുറിച്ചുള്ള അകാരണവും അമിതവുമായ ഭയവും അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഉണ്ടാകാവുന്ന ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ പ്രധാന ലക്ഷണങ്ങൾ. പരിഭ്രാന്തി, നെഞ്ചിൽ ഉണ്ടാകുന്ന ഭാരം, അമിതമായ വിയർപ്പ്, ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഈ അവസ്ഥയിൽ ഉൾപ്പെടുന്നു.

മറ്റു ഗ്രാമവാസികൾ പറയുന്നത്, കാലിസ്‌റ്റെക്ക് ഇനി ആരെങ്കിലും എന്തെങ്കിലും സഹായം ചെയ്താലും അയാൾ അതിൽ നിന്നും പേടിച്ചു മാറി നിൽക്കാറാണ് പതിവ്. അയൽക്കാരുമായി സംസാരിക്കാനോ അടുത്തേക്ക് പോകുന്നതോ കാലിസ്‌റ്റെക്ക് ഇഷ്ട്ടമല്ല. എന്നിരുന്നാലും അയാൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതും ഈ അയൽക്കാർ തന്നെയാണ്.

എനിക്ക് ചുറ്റും സ്ത്രീകൾ വേണ്ട, കാരണം അവർ എന്നെ ശരിക്കും ഭയപ്പെടുത്തുന്നു

ഇത് കാലിസ്‌റ്റെ 2023 ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വാചകങ്ങളാണ്. ഇതേ വർഷം തന്നെ ചില മാധ്യമങ്ങളുടെ ഇടപെടലുകൾ കാരണം കാലിസ്‌റ്റെ ഒരു സ്ത്രീയെ അയാളുടെ വീടിനുള്ളിൽ പ്രവേശിപ്പിച്ചിരുന്നു.

 

Summary: A 74-year-old Rwandan man named Callixte Nzamwita has spent the last 55 years of his life living in complete isolation due to an extreme fear of women. He built a 15-foot fence around his house at the age of 16 to avoid any interaction with women, a condition identified as Gynophobia. Ironically, local village women support his survival by throwing food and essential supplies over the fence into his compound.

WhatsApp Channel Banner

Latest updates

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന്...

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത...

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; സിനിമാ പൈറസിക്കെതിരെ...

ന്യൂഡൽഹി: ഓൺലൈൻ സിനിമാ പൈറസിക്കെതിരെ (Anti piracy) കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ച് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും അടച്ചുപൂട്ടി. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ അഭ്യർഥനയെ...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച് വ്യാഴാഴ്ച (ജൂലൈ 30) വൈകുന്നേരങ്ങളിൽ ഭാഗിക വൈദ്യുത നിയന്ത്രണം (Kerala power restrictions) ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ...

താമരശ്ശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു; രണ്ട്...

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഇടിച്ചുകയറി രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു (KSRTC bus accident). അടിവാരം സ്വദേശികളായ ഉമ്മുസൽവയും സാജിതയുമാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ...

മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവുമായി വിരാട്...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തി (Virat Kohli Anushka Sharma). മുംബൈയിലെ വെർസോവയിൽ ₹18.29 കോടി...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...