Times Kerala

 വീട് ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
​​​​​​​

 
 വീട് ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
തൃ​ശൂ​ര്‍: വീ​ടി​ന്‍റെ ജ​പ്തി ന​ട​പ​ടി​യി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കാ​ഞ്ഞാ​ണി സ്വ​ദേ​ശി ചെ​മ്പ​ന്‍ വീ​ട്ടി​ല്‍ വി​ന​യ​ന്‍റെ മ​ക​ന്‍ വി​ഷ്ണു (26) ആ​ണ് കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ ബാ​ങ്കി​ല്‍ നി​ന്ന് കു​ടും​ബം വാ​യ്പ​യെ​ടു​ത്തി​രു​ന്നു. 12 കൊ​ല്ലം മു​മ്പാ​ണ് കു​ടും​ബം എ​ട്ടു​ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്ന​ത്. തു​ട​ര്‍​ന്ന് 8.74 ല​ക്ഷം രൂ​പാ തി​രി​ച്ച​ട​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നി​ട​യി​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ഇ​ട​യ്ക്ക് തി​രി​ച്ച​ട​വ് മുടങ്ങിയതോടെ  കു​ടി​ശി​ക​യാ​യി. കു​ടി​ശി​ക തു​ക ആ​റു ല​ക്ഷം എ​ത്തി​യ​തോ​ടെ വീ​ട് ഒ​ഴി​യാ​ന്‍ ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി വി​ഷ്ണു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​ന്ന് പി​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് യുവാവിനെ  വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തിയത്.  സംഭവത്തിന് പിന്നാലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റിയിട്ടുണ്ട്. 

Related Topics

Share this story