Times Kerala

 സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ

 
 സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ
ത​ളി​പ്പ​റ​മ്പ്: സ്കൂ​ട്ട​റി​ലെ​ത്തി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച പ്ര​തി പി​ടി​യി​ൽ. ക​ഴി​ഞ്ഞ മാ​സം 22നു ​രാ​വി​ലെ 9.30ന് ​പ​റ​ശ്ശി​നി മ​ട​പ്പു​ര​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ മൂ​ന്ന​ര പ​വ​ന്റെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട പ​യ്യ​ന്നൂ​ർ വെ​ള്ളൂ​രി​ലെ പു​തി​യ​പു​ര​യി​ൽ ഹൗ​സി​ൽ പി.​പി. ലി​ജീ​ഷി​നെ​യാ​ണ് (32) ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഹേ​മ​ല​ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​ളി​പ്പ​റ​മ്പ ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. ഷൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലുള്ള സംഘം  പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ 250ൽ ​പ​രം സി.​സി ടി.​വി കാ​മ​റ​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 

സം​ഭ​വ​സ​മ​യം പ്ര​തി ഉ​പ​യോ​ഗി​ച്ച വ്യാ​ജ ന​മ്പ​ർപ്ലേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്.  

Related Topics

Share this story