ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ

തോണിച്ചാൽ: മലക്കാരി ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് കൊടിയത്തൂർ നെല്ലിക്കാപറമ്പ് വെള്ളാരം തടത്തിൽ വീട്ടിൽ വി.എസ്. ജസ്റ്റിനെയാണ്(19) മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീമും സംഘവും അറസ്റ്റ് ചെയ്തു. നിലവിൽ കാപ്പുംകുന്ന് താമസിച്ചു വരുന്ന ജസ്റ്റിൻ ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടത്തിയത്.

തുടർന്ന് സി.സി ടി.വി ദൃശ്യത്തിന്റെയും മറ്റ് സൂചനകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി വലയിലാകുകയായിരുന്നു. എസ്.ഐമാരായ സോബിൻ, മിനിമോൾ, എസ്. സി.പി.ഒ മാരായ സെബാസ്റ്റ്യൻ, ജിജേഷ് ജോർജ്, ഷംസുദ്ദീൻ, റോയ്സൺ, വിപിൻ, സി.പി.ഒ മാരായ അഫ്സൽ, റോബിൻ, സരിത്, ചന്ദ്രകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.