വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Feb 6, 2024, 21:33 IST
![വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ](https://timeskerala.com/static/c1e/client/91214/uploaded/5176322704eecb46d37bfa0467c0b982.png)
കൂത്താട്ടുകുളം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിഴകൊമ്പ് ഇടയാർ അനോക്കൂട്ടത്തിൽ വീട്ടിൽ സിബിനെ (28)യാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടുംബ സമേതം വാടകക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് പരാതി.
വഴങ്ങാതിരുന്ന വീട്ടമ്മയെ ആക്രമിക്കുകയും മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണവും കൈക്കലാക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഇൻസ്പെക്ടർ വിൻസന്റ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.