പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Feb 8, 2024, 21:34 IST
![പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ](https://timeskerala.com/static/c1e/client/91214/uploaded/d346ce515277ce483ef7c5feae4c46b6.png)
വടകര: പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടവത്തൂർ കല്ലൻ തൊടി കുറുമ്പേരി അശ്വന്തിനെയാണ് (23) എടച്ചേരി എസ്.ഐ സുധീർ കല്ലനും സംഘവും അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.