Times Kerala

 യുവാവിനെ മർദിച്ച കേസിലെ പ്രതി പിടിയിൽ

 
യുവാവിനെ മർദിച്ച കേസിലെ പ്രതി പിടിയിൽ
ഹ​രി​പ്പാ​ട്: യുവാവിനെ മർദിച്ച കേസിലെ പ്രതി പിടിയിൽ. കു​മാ​ര​പു​ര​ത്തു​ള്ള ശ്രീ​ജി​ത്ത്‌ (30) എ​ന്ന യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ക​വ​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളായ കു​മാ​ര​പു​രം വി​ല്ലേ​ജി​ൽ പൂ​വ​ള്ളി​ൽ വ​ട​ക​ത്തി​ൽ അ​ശ്വി​നെ (23)യാണ് പു​ളി​ക്കീ​ഴ് ഭാ​ഗ​ത്തു നിന്നും​ ഹ​രി​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.  ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യും ഉ​ട​ൻ പി​ടി​യി​ലാ​വു​മെ​ന്നും കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി. അ​ജ​യ​നാ​ഥ് അ​റി​യി​ച്ചു. 

ഡാ​ണാ​പ്പ​ടി ബാ​റി​ൽ വെ​ച്ച് ര​ണ്ടു കൂ​ട്ട​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ശ്രീ​ജി​ത്തി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ബി​യ​ർ​കു​പ്പി, ക​മ്പി വ​ടി, പ​ത്ത​ലു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ബൈ​ക്കും പ​ഴ്സി​ലെ പൈ​സ​യും മൊ​ബൈ​ൽ ഫോ​ണും ര​ണ്ട്പ​വ​ന്റെ മാ​ല​യും ഉ​ൾ​പ്പെ​ടെ ക​വ​രു​ക​യും ചെ​യ്ത കേ​സി​ലാ​ണ്​ അ​റ​സ്റ്റ്.

Related Topics

Share this story